പറവൂർ : സ്‌കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. മൂത്തകുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടുവള്ളിക്കാട് എൽ.പി. സ്കൂളും പരിസരവും ശുചീകരിച്ചു. കുടിവെള്ള ടാങ്കുകളും വൃത്തിയാക്കി. മേഖലയിൽ ഡി.വൈ.എഫ്.ഐ. രണ്ട് സ്കൂളുകൾ ഇതിനോടകം ശുചീകരിച്ചുകഴിഞ്ഞു.