കോതമംഗലം : ഐ.എം.എ. കോതമംഗലം ബ്രാഞ്ച് ജനറൽബോഡിയും പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കെ.ജി.എം.ഒ.എ. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഐ.എം.എ. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രഹാം വർഗീസ് മുഖ്യപ്രഭാഷണവും തിരഞ്ഞെടുപ്പിന് മേൽനോട്ടവും വഹിച്ചു.

ഐ.എം.എ. കോതമംഗലം ബ്രാഞ്ച് പ്രസിഡന്റായി ചുമതലയേറ്റെടുത്ത ഡോ. എ.ബി. വിൻസെന്റ് ദീപംതെളിച്ചു. ഡോ. ഫ്രാൻസിസ് സ്വാഗതവും ഡോ. ബിജു ചാക്കോ നന്ദിയും പറഞ്ഞു.

മറ്റു ഭാരവാഹികൾ : ഡോ. ബേബി മാത്യു, ഡോ. ആന്റണി പീറ്റർ (വൈസ്‌ പ്രസി.), ഡോ. ബിജു ചാക്കോ (സെക്ര.), ഡോ. ജോർജ്‌ അബ്രാഹം (ജോ. സെക്ര.), ഡോ. ചന്ദ്രശേഖർ നായിക്ക്‌ (ട്രഷ.).