കടുങ്ങല്ലൂർ : ഓണത്തിനുള്ള പച്ചക്കറികളെല്ലാം സ്വയം ഉത്പാദിപ്പിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി.

പച്ചക്കറിത്തൈകളും വിത്തുകളും വിതരണം ചെയ്തു. ഓരോ വാർഡിലെയും മുഴുവൻ വീടുകളിലും അടുക്കളത്തോട്ടം എന്ന തരത്തിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കാനാണ് തീരുമാനം.

തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയർ, പടവലം എന്നിങ്ങനെ 20,000 പച്ചക്കറിത്തൈകൾ വിതരണം ചെയ്യും.

കൂടാതെ, 3500 പാക്കറ്റ് വിത്തുകളും വിതരണത്തിനെത്തിച്ചിട്ടുണ്ട്. കർഷകർ ഉത്പാദിപ്പിക്കുന്നവ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ച് വിൽപ്പന നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കും.

പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പച്ചക്കറിത്തൈകളുടെ വിതരണം നടത്തി.

വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. പി.കെ. സലീം, ഓമന ശിവശങ്കരൻ, കെ.എം. മുഹമ്മദ് അൻവർ, വി.കെ. ശിവൻ, കൃഷി ഓഫീസർ നൗഷാദ് അലി, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.