: ശരത്കാല സൂര്യനെ വാരിയണിഞ്ഞ മേപ്പിൾ ഇലകൾ പോലെ ഓറഞ്ചിന്റെ തീക്ഷ്ണതയിൽ മുങ്ങിനിൽക്കുന്ന ഈവനിങ് ഗൗണാണ് അഞ്ജന രൂപേഷിന്റെ പാർട്ടി വെയർ കളക്ഷനിലുള്ളത്. ചുവപ്പും ഓറഞ്ചും ചേർത്തിണക്കിയാണ് ഈ ഗൗൺ ഒരുക്കിയത്. അസ്തമയ സൂര്യനേയും ഈ തീമിനോട് ചേർത്തുവെക്കാവുന്നതാണെന്ന് ഡിസൈനർ പറയുന്നു.

ഓറഞ്ച് ഓർഗൻസയിലും റെഡിഷ് ഓറഞ്ച് സോഫ്റ്റ് നെറ്റിലും തീർത്തതാണ് ഈ പാർട്ടിവെയർ സ്റ്റൈലിഷ് ഗൗൺ. സ്റ്റോണുകളും ബീഡ്‌സുകളും ചേർത്ത്‌ ചെയ്ത ഹാൻഡ് വർക്കാണ് ഗൗണിന്റെ നെക് ലൈനിനെ മനോഹരമാക്കുന്നത്. ഗൗണിന്റെ ബാക്ക് സ്ട്രാപ്പിലും ബീഡ്‌സും വർക്ക് ചെയ്തിട്ടുണ്ട്.

മേപ്പിൾ ഇലകളുടെ ആകൃതിയിൽ ചെയ്ത സ്റ്റോൺ വർക്ക് ആകർഷണീയമാണ്. ഈവനിങ്-െനെറ്റ് പാർട്ടികളിൽ തിളങ്ങാൻ തകർപ്പൻ ഔട്ട്ഫിറ്റാണ് ഈ ഗൗൺ.

മോഡൽ: സാമന്ത

ഡിസൈനർ: അഞ്ജന രൂപേഷ്

മാസ്റ്റർ ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്

ഡ്രീം സോൺ സ്കൂൾ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസ്‌