പൂച്ചാക്കൽ : രക്ഷാബോട്ട് ‌പെരുമ്പളംദ്വീപിൽ സ്റ്റേചെയ്തു തുടങ്ങിയതോടെ പെരുമ്പളം നിവാസികളുടെ വലിയസ്വപ്നം നിറവേറി. ഒരുകൊല്ലംമുൻപ്‌ രക്ഷാബോട്ട് പെരുമ്പളത്തിന് അനുവദിച്ചിരുന്നെങ്കിലും പാണാവള്ളി ബോട്ട് സ്റ്റേഷനോടനുബന്ധിച്ചുള്ള ജെട്ടിയിലാണ് നിർത്തിയിട്ടിരുന്നത്‌. പെരുമ്പളം നിവാസികളെ ദ്വീപിനുപുറത്തുള്ള ആശുപത്രികളിൽ എത്തിക്കുന്നതിനായി രക്ഷാബോട്ട് ഫോണിൽവിളിച്ചു വരുത്തണമായിരുന്നു. രാത്രികാലങ്ങളിൽ അത്യാവശ്യമായി രോഗികളെ ആശുപത്രിയിലേക്ക് എത്തിക്കേണ്ടിവന്നാൽ ഇക്കാരണത്താൽ താമസം നേരിട്ടിരുന്നു.