ചെറായി : മലബാർ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരേ വൈപ്പിൻ മേഖല ജമാ അത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

എടവനക്കാട് പഴങ്ങാട് മുഹിയദ്ദീൻ ജുമാ മസ്ജിദ്, മാലിപ്പുറം സങ്കേതം ഹജീത് പള്ളി ജമാ അത്ത്, മുനമ്പം ജുമാ മസ്ജിദ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.

മുനമ്പത്ത് മുഹമ്മദ് നിസാർ, നാസർ പാലത്തിങ്ങൽ, അബ്ബാസ്, നസീർ, ചെറായിയിൽ കെ.കെ അബ്ദുറഹ്മാൻ, അബ്ദുല്ല അബ്ബാസ്, ഷബീർ മിസ് ബാഹി, എടവനക്കാട് പഴങ്ങാട് അഷ്‌റഫ് ബാഖവി വല്ലം, പി.എച്ച്. അബൂബക്കർ, എം.എ. ഷമീർ മാലിപ്പുറം, ടി.എം. മുഹമ്മദ് റാഫി, അലി ബാഖവി, അൻവർ, ഖാലിദ് മൂപ്പൻ എന്നിവർ നേതൃത്വം നൽകി.

വൈപ്പിൻ ജമാ അത്ത് കൗൺസിലിന്റെ ആഹ്വാനമനുസരിച്ച് ചെറായി മസ്ജിദിൽ ജുമാ പ്രാർത്ഥനയ്ക്ക് ശേഷം പ്ലക് കാർഡുകൾ ഏന്തി മൗനപ്രതിഷേധം നടത്തി.

ഖത്തീബ് ഷബീർ മിസ്ബാഹി പ്രസിഡൻറ് അബ്ദുൾ റഹ്മാൻ സിക്രട്ടറി അബ്ദുൽ അബ്‌സർ ഹംസ മൗലവി എന്നിവർ നേതൃത്വം നൽകി.