കോലഞ്ചേരി : മത്സ്യക്കർഷകർക്കുള്ള ഫിഷറീസ് വകുപ്പിന്റെ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. അശോകൻ വിതരണോദ്ഘാടനം നടത്തി. ഫിഷറീസ് ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.