കൊച്ചി : ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സ്ഥാനം പി.സി. സിറിയക് ഒഴിയണമെന്നാവശ്യപ്പെട്ട് പാർട്ടി മുൻ ഭാരവാഹികൾ. ചിലവന്നൂർ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തിലുള്ള സർവേ ടീം സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാന അധ്യക്ഷന്റെ പേര് ഉൾപ്പെട്ടത് പാർട്ടിയുടെ ആദർശത്തിന് വലിയ കളങ്കമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുൻ ഭാരവാഹികൾ പറഞ്ഞു.

മുൻ ജില്ലാ കൺവീനർ ജോസ് ചിറമേൽ, ഫോജി ജോൺ, ജോർജ് കാളിപറമ്പിൽ, ജോസ്മി ജോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.