കോലഞ്ചേരി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോലഞ്ചേരി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രതിരോധിക്കാം ഡു മൈ ബെസ്റ്റ്’ പദ്ധതി തുടങ്ങി. വടവുകോട് ബ്ലോക്ക് സ്റ്റാൻ‍ഡിങ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഗൈഡ് വിഭാഗം ജില്ലാ ട്രെയിനിങ് കമ്മിഷണർ ടി.എസ്. റോസക്കുട്ടി അധ്യക്ഷയായി. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രഷറർ ടി.വി. പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. രാജർഷി മെമ്മോറിയൽ സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി ജോൺ, കെ.എം. വർഗീസ്, കെ.വൈ. ജോഷി, ലോക്കൽ അസോസിയേഷൻ സെക്രട്ടറി സണ്ണി വർഗീസ് എന്നിവർ പ്രസംഗിച്ചു.