കൊച്ചി: വായനവാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലുമായി ചേർന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുസ്തക ആസ്വാദനക്കുറിപ്പ് രചനാമത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്ക്‌ പങ്കെടുക്കാം.

വായിച്ച ഒരു മലയാള പുസ്തകത്തെക്കുറിച്ച് മൂന്നു പേജിൽ കവിയാത്ത മലയാളത്തിലുള്ള ആസ്വാദനക്കുറിപ്പാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്. മൂന്നുപേജിൽ കവിയാത്ത കുറിപ്പുകൾ dio.ekm@gmail.com ലേക്ക് ഇ-മെയിലായി അയയ്ക്കണം. അവസാന തീയതി ജൂൺ 26.

ഓൺലൈൻ ക്വിസ് മത്സരം

കൊച്ചി: പക്ഷിനിരീക്ഷകനും മഹാരാജാസ് കോളേജിലെ പ്രൊഫസറുമായിരുന്ന ‘ഇന്ദുചൂഡൻ’ എന്ന കെ.കെ. നീലകണ്ഠന്റെ സ്മരണയ്ക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തും. ബേർഡ്‌സ് ക്ലബ്ബ് ഇന്റർനാഷണലും മഹാരാജസ് കോളേജ് ഹെറിറ്റേജ് ക്ലബ്ബും ചേർന്ന് എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് മത്സരം നടത്തുന്നത്. 26, 27 തീയതികളിലാണ് മത്സരം.

https://forms.gle/DyMp5HdfhoD8LFJ47 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനുള്ള അവസാന തീയതി 24. ഫോൺ: 97461 79123.