കൊച്ചി: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തിലും കോതമംഗലം ഉപകേന്ദ്രത്തിലും തുടങ്ങുന്ന കംപ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ഡേറ്റ എൻട്രി ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ, ടാലി, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡി.ടി.പി. എന്നിവയാണ് കോഴ്‌സുകൾ.

29-ന് ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: കളമശ്ശേരി -2541520, 2551466, കോതമംഗലം -94963 00172.