കൊല്ലൂർ(കാസർകോട്) : സനു മോഹന്റെ അറസ്റ്റിലേക്ക് നയിച്ചത് കൊല്ലൂരിലെ ലോഡ്ജിൽനിന്ന് പണം നൽകാതെയുള്ള മുങ്ങൽ. ആറുദിവസം ലോഡ്ജിൽ തങ്ങിയ സനു മോഹൻ വെള്ളിയാഴ്ച രാവിലെ പണം നൽകാതെ മുങ്ങുകയായിരുന്നു.ഏപ്രിൽ പത്തിന് രാവിലെ ഒൻപതര മുതൽ വെള്ളിയാഴ്ച രാവിലെവരെ തങ്ങിയതിന് 5700 രൂപയാണ് ലോഡ്ജിൽ നൽകേണ്ടിയിരുന്നത്. മുറി വിടുമ്പോൾ കാർഡ് വഴി ഒന്നിച്ച് പണം അടയ്ക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് ലോഡ്ജിലെ ജീവനക്കാരൻ ഡിജോ പറഞ്ഞു.

ആധാർകാർഡിലെ വിവരങ്ങൾ പരിശോധിച്ച് അത് പോലീസിൽ പറഞ്ഞപ്പോഴാണ് ദിവസങ്ങളായി പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് ഇത്രയുംദിവസം തങ്ങിയതെന്ന് ലോഡ്ജ് അധികൃതർ മനസ്സിലാക്കിയത്.