കോതമംഗലം : റോഡ് നിർമാണത്തിലെ അപാകം അടിയന്തരമായി പരിഹരിക്കുന്നതിന് എം.എൽ.എ. ഉൾപ്പെടെയുള്ളവർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. വീതിയുടെ കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തുവരുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബേബി മൂലയിൽ അധ്യക്ഷനായി. സി.ജെ. എൽദോസ്, ഫ്രാൻസിസ് ചാലിൽ, കാന്തി വെള്ളക്കയ്യൻ, കെ.എ. സിബി എന്നിവർ പങ്കെടുത്തു.