പറവൂർ : മാല്യങ്കര ഭൈരവൻ മുത്തപ്പൻ ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള അഷ്ടബന്ധ നവീകരണ കലശം തുടങ്ങി. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രിയുടെയും ക്ഷേത്രം ശാന്തി സരീഷിന്റെയും കാർമികത്വത്തിലാണ് ചടങ്ങുകൾ. തിങ്കളാഴ്ച രാവിലെ ഏഴിന് താഴികക്കുടം പ്രതിഷ്ഠ, 11-ന് ശേഷം പീഠപ്രതിഷ്ഠ. വൈകീട്ട് അഞ്ചിന് ബിംബശുദ്ധി കലശപൂജ.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന്‌ അഗ്നിജനനം. ബുധനാഴ്ച പുലർച്ചെ 4.50-നും 5.50-നും മധ്യേ ഗണപതിയുടെയും നവഗ്രഹങ്ങളുടെയും പ്രതിഷ്ഠ. ഒമ്പതിന് നവഗ്രഹപൂജ, അർച്ചന. വൈകീട്ട് താലം എതിരേൽപ്പും ഭൈരവൻ മുത്തപ്പന് ഗോളക എഴുന്നള്ളിപ്പ്‌ കണ്ണേങ്കാട്ട് ഭഗവതീക്ഷേത്രത്തിൽ നിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തുടർന്ന് ഗോളക സമർപ്പണം.

22-ന് വൈകീട്ട് പരികലശപൂജ,അർച്ചന. 23-ന് രാവിലെ അഷ്ടബന്ധ നവീകരണ കലശം, ബ്രഹ്മകലശാഭിഷേകം. ഏഴിന് കുടനിവർത്തൽ. 10-ന് കലശാഭിഷേകം. വൈകീട്ട് അഞ്ചിന് എഴുന്നള്ളിപ്പ്, ദീപക്കാഴ്ച. രാത്രി 10-ന് ഗുരുതി.