പറവൂർ : ദേശീയപാത 66-ൽ പറവൂർ-മൂത്തകുന്നം റോഡിൽ സ്ലാബിടാത്ത കാനയും റോഡും ചേരുന്നിടത്ത് അപകടമേറുന്നു. അണ്ടിപ്പിള്ളിക്കാവ് ജങ്ഷന്‌ സമീപമുള്ള കലുങ്കിനടുത്താണ് കാന വില്ലനാകുന്നത്. കഴിഞ്ഞ ദിവസം ഇതിനു സമീപം മിനി ടാങ്കർലോറി കാനയിലിടിച്ച്‌ മറിഞ്ഞിരുന്നു. ദേശീയപാതയിൽ ചന്തപ്പുര മുതൽ കോട്ടപ്പുറം വരെയുള്ള നാലുവരിപ്പാതയിലൂടെ കടന്നുവരുന്ന വാഹനങ്ങൾ പിന്നീട് മൂത്തകുന്നം മുതൽ പറവൂർ വരെ എത്തുന്നത് പഴയ വീതികുറഞ്ഞ പി.ഡബ്ല്യു.ഡി. റോഡിലൂടെയാണ്. ദേശീയപാത എന്ന്‌ ബോർഡ് െവച്ചിട്ടുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളേയുള്ളു. വാഹനഗതാഗതം അനുദിനം വർധിച്ചിട്ടും അപകടം നിയന്ത്രിക്കാൻ മുൻകരുതലുകളില്ല. മഴക്കാലത്തിനു മുമ്പ് കാനയ്ക്ക് മീതെ സ്ലാബിട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.