കളമശ്ശേരി : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾ തുടച്ചുനീക്കാൻ പ്രവാചക ജീവിതം മാതൃകയാക്കണമെന്ന് ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലി പറഞ്ഞു. കളമശ്ശേരിയിൽ നടന്ന 17-ാം ഹുബ്ബുറസൂൽ കോൺഫറൻസ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക വചനം ഉൾക്കൊള്ളുന്നവർക്ക് മറ്റൊരാളോടും വിദ്വേഷം പ്രകടിപ്പിക്കാനാകില്ല - യൂസഫലി പറഞ്ഞു.

സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രവാചക പ്രകീർത്തന പ്രഭാഷണം നടത്തി. എ.എം. ആരിഫ് എം.പി., ഹുബ്ബുറസൂൽ കോൺഫറൻസ് ചെയർമാൻ പി. കൽത്തറ അബ്ദുൽ ഖാദർ മദനി, കൺവീനർ സി.എ. മജീദ്, സയ്യിദ് കോയമ്മ ഖുറതങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.