പറവൂർ : ദേശീയപാത 66 ചെറിയപ്പിള്ളിയിൽ മൂന്നു വാഹനങ്ങൾ ഇടിച്ച്‌ അപകടം. എറണാകുളം ഭാഗത്തേക്ക്‌ മത്സ്യവുമായി പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള പിക്കപ്പ് വാൻ ഇരുചക്രവാഹനത്തിലും ഓട്ടോ ടാക്സിയിലും ഇടിക്കുകയായിരുന്നു. ഇരുചക്രവാഹന യാത്രികന്റെ കാലിന്‌ പരിക്കേറ്റു. ഇയാളെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്ക്‌ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.