കൊച്ചി : ഭക്ഷ്യ സംസ്കരണ, പാക്കേജിങ്‌ വ്യവസായങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രദർശനമായ ഫുഡ്‌ടെക് ഇന്ത്യയുടെ 11-ാം പതിപ്പ് 24 മുതൽ 26 വരെ ഓൺലൈനിൽ നടക്കും.

കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസ് (എഫ്.ഐ.ഇ.ഒ), സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്), ശ്രീലങ്കയിലെയും ബംഗ്ലാദേശിലെയും നേപ്പാളിലെയും ചേംബറുകൾ തുടങ്ങിയവരുടെ പിന്തുണയും അംഗീകാരവും ഇത്തവണത്തെ ഫുഡ്‌ടെക്കിന് ഉണ്ടെന്ന് സംഘാടകർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

ഭക്ഷ്യസംസ്കരണ വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന സാങ്കേതിക സെഷനുകളും മേളയുടെ ഭാഗമായി അരങ്ങേറും.

ക്രൂസ് എക്സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓർഗനൈസേഷൻസ് കേരള ഹെഡ് എം.സി. രാജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.