കൊച്ചി : വെണ്ണല മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികളിൽ ആരെല്ലാം വിജയിക്കും എന്ന വിഷയത്തിൽ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. ഓരോ ജില്ല തിരിച്ചും വിജയികളെ പ്രവചിക്കണം. 140 മണ്ഡലങ്ങളിലെയും വിജയികളെ കൃത്യതയോടെ പ്രവചിക്കുന്നവർക്ക് ഒരു പവൻ സ്വർണം സമ്മാനമായി നൽകും.

ജില്ല തിരിച്ചുള്ള പ്രവചനം ശരിയാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. നിങ്ങളുടെ പ്രവചനങ്ങൾ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ കോപ്പി യോടൊപ്പം 30 മുൻമ്പ് മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രം, വെണ്ണല സർവീസ് സഹകരണ ബാങ്ക് -E-774, വെണ്ണല പി.ഒ, കൊച്ചി -682028, എന്ന വിലാസത്തിലോ madhavanmashsamskarikakendram@gmail.com -ലോ അയയ്ക്കണം. ഫോൺ: 98472 68055.