കാലടി : കേരള ശാന്തി സമിതിയുടെ നേതൃത്വത്തിൽ തുറവുങ്കരയിൽ പ്രതിഷേധ മാർച്ചും ശ്രദ്ധക്ഷണിക്കൽ സമ്മേളനവും നടത്തി. ഒരു വർഷമായി തകരാറിലായിക്കിടക്കുന്ന പ്രദേശത്തെ ലാൻഡ് ഫോണുകൾ പ്രവർത്തനസജ്ജമാക്കാൻ നടപടികൾ ഉണ്ടാകാത്തതിലും പൊതുമരാമത്ത് റോഡ് വൈദ്യുതി വകുപ്പ് വെട്ടിപ്പൊളിച്ച് താറുമാറാക്കിയതിലും പ്രതിഷേധം അറിയിച്ചാണ് മാർച്ച് നടത്തിയത്.

തുറവുങ്കര പോസ്റ്റോഫീസിന് മുമ്പിൽ നടന്ന ശ്രദ്ധക്ഷണിക്കൽ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ ഉദ്ഘാടനം ചെയ്തു. ശാന്തിസമിതി ജില്ലാ പ്രസിഡന്റ് പി.ഐ. നാദിർഷ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോ, സമിതി സംസ്ഥാന സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിൽ, ഭാരവാഹികളായ ഡേവീസ് ചക്കാലക്കൽ, റോയി പടയാട്ടി, ആന്റണി പാലമറ്റം, സി.കെ. ഡേവീസ്, ബിജു വെളളിമറ്റം, ജോർജ് തോമസ്, പി.വി. തോമസ് എന്നിവർ സംസാരിച്ചു. കമ്പനിപ്പടിയിൽ നിന്നു ടെലഫോണുകളും കൈയിലേന്തി നടത്തിയ പ്രകടനത്തിന് പോൾ ജെ. പടയാട്ടി, പി.എം. വർഗീസ്, പി.സി. ഡേവീസ്, പി.എം. ജോസ് എന്നിവർ നേതൃത്വം നൽകി.