ചെറായി : വൈപ്പിൻ എം.എൽ.എ. സർക്കാർ ചടങ്ങുകൾ രാഷ്ട്രീയവത്കരിക്കുകയാണ്‌. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കാർ ഏറ്റെടുത്തതാണ് സ്മാരകമാക്കിയ സഹോദരൻ അയ്യപ്പന്റെ ജന്മഗൃഹം. പൊതുജന പങ്കാളിത്തത്തോടെ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തയ്ക്കും അതീതമായാണ് സ്മാരകമാക്കിയത്.

എന്നാൽ, ഇപ്പോൾ സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ മൂന്നുസെന്റ് സർക്കാർ ഏറ്റെടുക്കുന്ന പ്രഖ്യാപനച്ചടങ്ങ് എം.എൽ.എ. രാഷ്ട്രീയവത്കരിക്കുകയാണ്‌ -പള്ളിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് വി.എസ്. സോളിരാജ് ആരോപിക്കുന്നു.

പ്രതിപക്ഷ നേതാവിനെയും സ്ഥലം എം.പി. യെയും മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സോളിരാജ് അറിയിച്ചു.