കൊച്ചി : ഡൽഹി പോലീസ് സിവിൽ ഡിഫൻസ് ഓഫീസറായിരുന്ന സാബിയ സൈഫിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ വസ്തുതാപരമായി അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വി​െമൻ ഇന്ത്യ മൂവ്‌മെന്റ് റാലി സംഘടിപ്പിക്കും.

ശനിയാഴ്ച ആലുവ മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് നിന്ന് റാലി ആരംഭിക്കും. ശരിയായ അന്വേഷണം നടക്കാത്തതിന്റെ പേരിൽ നിരവധി ദുരൂഹതകൾ ഈ കൊലയ്ക്ക് പിന്നിൽ ഉണ്ട്. ക്രൂരമായ പീഡനം നടന്നിട്ടും ശക്തമായ പ്രതിഷേധം ഉയർന്നുവന്നിട്ടില്ലെന്നും ഈ മൗനം അത്യന്തം അപകടകരമാണെന്നും സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വി​െമൻ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിതാ നിസാർ, ജന. സെക്രട്ടറി സുമയ്യ സിയാദ്, ട്രഷറർ ബിന്ദു വിൽസൻ, ജില്ലാ കമ്മിറ്റി അംഗം ബബിത സനിൽകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.