കടമ്പ്രയാർ വിനോദസഞ്ചാരകേന്ദ്രം പ്രവർത്തനം തുടങ്ങിയിട്ട് വർഷം പത്ത് കഴിഞ്ഞു. നാളിതുവരെ ഇതുവഴി ബസ് സർവീസ് തുടങ്ങിയിട്ടില്ല. ആളുകൾക്ക് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ചേരാൻ ബസ് സർവീസ് ഉണ്ടാകണം. ബസ് സർവീസ് ആരംഭിച്ചാൽ പ്രദേശവാസികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തെങ്ങോട് വഴി കാക്കനാട്ടിൽ എത്താനാകും.

-ഷിബു തോമസ്, അധ്യാപകൻ

വലിയ പോരായ്മ

റോഡുണ്ടായെങ്കിലും സ്വന്തമായി വാഹനമില്ലാത്തവർക്കു പോകാൻ ബസ് സർവീസ് ഇല്ലാത്തത് വലിയ പോരായ്മയാണ്. ഇതുവഴിയുള്ള ബസ് സർവീസുകൾ വളരെ ലാഭകരമാക്കാനാകും. കങ്ങരപ്പടി, പുക്കാട്ടുപടിയിലേക്ക് സിറ്റി ബസുകൾ ഉള്ളതിനാൽ, ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും കങ്ങരപ്പടി വഴി കാക്കനാടിനുള്ള ബസുകൾ ഇതുവഴി തിരിച്ചുവിടാവുന്നതാണ്.

- കെ.യു. സെബാസ്റ്റ്യൻ, റിട്ട. ഹെഡ്മാസ്റ്റർ, പഴങ്ങനാട് സെയ്ന്റ് അഗസ്റ്റിൻസ് എൽ.പി.എസ്.