അരൂർ : കൊല്ലപ്പെട്ട റാബിയയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസ് അരൂർ അസംബ്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തുറവൂർ ചാവടിയിൽ പ്രതിഷേധ ജ്വാല തെളിച്ചു.

പരിപാടി ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. എം.എസ്. നിധീഷ് ബാബു അധ്യക്ഷത വഹിച്ചു.

കെ.ജി. കുഞ്ഞിക്കുട്ടൻ, കൈലാസൻ, മേഘനാഥൻ, അരുൺ വർഗീസ്, നിധിൻ ചേന്നാട്ട്, ട്രിഫിൻ മാത്യു, അരുൺ എസ്. മാധവപ്പള്ളി, ജോഷ്വാ ജോൺസൻ, വി.എം. ഷെറീഫ്, ഷൗക്കത്തലി, ടി.പി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.