പിറവം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ പിറവം യൂണിറ്റ് വാർഷികം പിറവം മേഖലാ ട്രഷറർ പ്രിൻസ് കൂത്താട്ടുകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ജെ. ജോർജ് അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സി.പി. ജിൻസ്, സുനിൽ ഷൺമുഖം, ജില്ലാ സെക്രട്ടറി സജി മാർവെൽ, മേഖലാ പ്രസിഡന്റ് പി.കെ. സുഗുണൻ, സെക്രട്ടറി ജോർജ് വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.ജെ. ജോർജ് (പ്രസി.), സുനിൽ ഷൺമുഖം (വൈസ്. പ്രസി.), സി.പി. ജിൻസ് (സെക്ര.), എം.എ. മോഹനൻ (ജോ.സെക്ര.) വി. സുനിൽ കുമാർ (ഖജ.) എന്നിവരെ തിരഞ്ഞെടുത്തു