കിഴക്കമ്പലം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കിഴക്കമ്പലം യൂണിറ്റ് വാർഷികം പറക്കോട് ഹാളിൽ നടത്തി. ആഘോഷങ്ങൾ പെരുമ്പാവൂർ മേഖലാ പ്രസിഡന്റ്‌ ടി.കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിബി കെ. ജോർജ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി വിനോദ് കണ്ണിമോളത്ത്, ട്രഷറർ അനിൽ എന്നിവർ സംസാരിച്ചു. സി.ബി.എസ്.ഇ. പരീക്ഷയിൽ മികച്ച വിജയം നേടിയ അനൂപ സ്റ്റീഫന് പുരസ്കാരം നൽകി ഭാരവാഹികൾ: സ്റ്റീഫൻ ഗ്ലോറിയ (പ്രസി.), കെ.ആർ. പ്രസാദ് (സെക്ര.), ജീവസ് എം.ആർ. (ട്രഷ.).