എടയ്ക്കാട്ടുവയൽ : എടയ്ക്കാട്ടുവയൽ ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗത്തിനായി നിർമാണ പ്രവർത്തികളുടെ ജിയോ ടാഗിങ് നടത്തുന്നതിനും ഗ്രാംസ്വരാജ് വെബ്‌സൈറ്റിൽ ബില്ലുകൾ തയ്യാറാക്കാൻ സഹായിക്കുവാനുമാണ് നിയമനം. അപേക്ഷ 25-ന് മുമ്പായി ലഭിക്കണം. 28-ന് 11-നാണ് അഭിമുഖം. യോഗ്യത: ഡിപ്ലോമ ഇൻ-കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റിൽ മൂന്നു വർഷത്തെ ഡിപ്ലോമ. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത ഡിപ്ലോമ/പി.ജി.ഡി.സി.എ. പാസ്. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18-നും 30-നുമിടയിൽ. പട്ടികജാതി പട്ടികവർഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് അനുവദിക്കുന്നതാണ്.