പിറവം : മലങ്കരയിലെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ബാവ അന്ത്യവിശ്രമംകൊള്ളുന്ന പാമ്പാക്കുട ചെറിയ പള്ളിയിലെത്തിയ പുതിയ കാതോലിക്ക ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവയ്ക്ക് ഇടവക വിശ്വാസികളും നാട്ടുകാരും ചേർന്ന് ഭക്തിനിർഭരമായ വരവേൽപ്പ്‌ നൽകി.

വികാരി ഫാ. എബ്രാഹം പാലപ്പിള്ളിയുടെ നേതൃത്വത്തിൽ കത്തിച്ച മെഴുകുതിരി നൽകി പരിശുദ്ധ ബാവയെ കബറിങ്കലേക്ക്‌ ആനയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ് രാധാ നാരായണൻകുട്ടി, ഫാ. ജോൺ വി. ജോൺ, ഫാ. ജോസഫ് മലയിൽ, ഫാ. വർഗീസ് പി. വർഗീസ്, ഫാ. തോമസ് പാടത്ത്, ഫാ. പോൾ ജോൺസ് കോനാട്ട്, ഫാ. മാത്യു എബ്രാഹം കണ്ടത്തിൽ പുത്തൻപുരയിൽ, ഫാ. ബിജു ഏലിയാസ്, ഫാ. യാക്കോബ് തോമസ്, ഫാ. ജസ്റ്റിൻ, ഫാ. എൽദോസ്, ഫാ. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.

കണ്ടനാട് ഭദ്രാസനാധിപനായിരുന്ന ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുളം കർമേൽക്കുന്ന് സെയ്ന്റ് ജോർജ് പള്ളിയിലും ബാവ സന്ദർശനം നടത്തി.