വരാപ്പുഴ : പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഹായ കേന്ദ്രം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് അധ്യക്ഷത വഹിച്ചു. ആശാ വർക്കർമാർക്കുള്ള പൾസ് ഓക്സി മീറ്റർ, മാസ്ക്, ഗ്ലൗസ്‌, സാനിറ്റൈസർ, ഫേസ് ഷീൽഡ് എന്നിവയുടെ വിതരണവും നടന്നു.