കാക്കനാട് : ശക്തമായ മഴയിൽ ചിത്രപ്പുഴയിലെ ജലനിരപ്പുയർന്ന് തുതിയൂർ പ്രദേശത്തെ 14 വീടുകളിൽ കൂടി വെള്ളം കയറി. തുതിയൂർ കരിയിൽ കോളനിയിലെ വീടുകളിലാണ് വെള്ളം കയറിയത്. ഇതോടെ നഗരസഭ തുതിയൂർ സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിൽ ദുതിതാശ്വാസ ക്യാമ്പ് തുറന്നു. വെള്ളം കയറിയ നാല് വീട്ടുകാർ മാത്രമാണ് ക്യാമ്പിലേക്ക് താമസം മാറ്റിയത്. ഈ കുടുംബങ്ങളിലെ ഒൻപത് പേരാണ് ക്യാമ്പിലുള്ളത്.