ആലുവ : റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് 164 കേസുകൾ ഞായറാഴ്ച രജിസ്റ്റർ ചെയ്തു. 38 പേരെ അറസ്റ്റ് ചെയ്തു. 84 വാഹനങ്ങൾ കണ്ടുകെട്ടി. സാമൂഹ്യ അകലം പാലിക്കാത്തതിന് 1275 പേർക്കെതിരേയും മാസ്ക് ധരിക്കാത്തതിന് 856 പേർക്കെതിരേയും നടപടി സ്വീകരിച്ചു. ക്വാറന്റീൻ ലംഘനത്തിന് ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസിനായി 37,941 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 5,050 പേർക്ക് പാസ് അനുവദിച്ചു.