പറവൂർ : നിർത്തിവെച്ച കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ഓടിത്തുടങ്ങുമ്പോൾ ആലുവ ഡിപ്പോയിൽനിന്ന് അത്താണി വഴി പുത്തൻവേലിക്കര-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് പുനരാരംഭിക്കണമെന്ന് പുത്തൻവേലിക്കര റസിഡന്റ്‌സ് സമിതി ആവശ്യപ്പെട്ടു.

ഈ ആവശ്യമുന്നയിച്ച് ഭാരവാഹികളായ പി.ജെ. തോമസും മായാ നടേശനും ഗതാഗതമന്ത്രിക്ക്‌ നിവേദനം നൽകി.