കരുമാല്ലൂർ : തിരുവാല്ലൂർ മഹാദേവക്ഷേത്രത്തിൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റിവച്ച ഉത്സവാഘോഷം 17-ന് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ മാത്രമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് കൊടിയേറ്റം, 19, 21 ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, 24ന് ആറാട്ട് എന്നിവയുണ്ടാകും.