കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ വ്യാഴാഴ്ച 24 സിനിമകൾ പ്രദർശിപ്പിക്കും. മത്സര വിഭാഗത്തിലുള്ള ജിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയാണ് രണ്ടാം ദിനത്തിലെ പ്രധാന ആകർഷണം. കവിത തിയേറ്ററിൽ ഉച്ചയ്ക്ക് 2.45-നാണ് പ്രദർശനം. സിനിമയുടെ റിസർവേഷൻ ബുധനാഴ്ച രാവിലെ എട്ടിനു ബുക്കിങ് തുടങ്ങി അല്പസമയത്തിനകം തീർന്നു.

സരിത: 9.30: നോവെയർ സ്പെഷ്യൽ, 12.00: സാറ്റർഡേ ഫിക്ഷൻ, 2.45: ഹൈ ഗ്രൗണ്ട്, 5.30: അനദർ റൗണ്ട്

സവിത: 10.00: മ്യൂസിക്കൽ ചെയർ, 1.30: 12x12 അൺടൈറ്റിൽഡ്, 4.15: ഗോഡ് ഓൺ ദി ബാൽക്കണി

സംഗീത: 9.15: ഖിസ്സ: ദി ടെയ്‌ൽ ഓഫ് എ ലോൺലി ഗോസ്റ്റ്, 11:45: വീക്കെൻഡ്, 2.15: നാഗ്രിക്

കവിത: 9.30: ബിലേസുവർ, 12:15: റോം, 2.45: ചുരുളി, 5:45: യൂണ്ടൈൻ

ശ്രീധർ: 9.30: സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ ആൻഡ് സ്പ്രിങ്, 12:15: 1956 മധ്യ തിരുവിതാംകൂർ, 3.00: ദി വുമൺ ഹൂ റാൻ, 5.15: ക്യാൻ നെയ്തൻ ബി വിയർ നോർ ജേർണി ബിയോണ്ട്

പദ്മ സ്ക്രീൻ 1: 9.15: നെവർ ഗോണ സ്നോ എഗൈൻ, 12.30: കൊസ, 2.45: മെമ്മറി ഹൗസ്, 5.00: ബേർഡ് വാച്ചിങ്