പെരുമ്പാവൂർ : കോവിഡ്-19 രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പെരുമ്പാവൂർ നഗരത്തിലും പരിസരങ്ങളിലും പോലീസ് പരിശോധന കർശനമാക്കി. കോവിഡ് നിയന്ത്രണത്തിനുളള മാനദണ്ഡങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം. വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും ഇതിന്റെ ഭാഗമായി പോലീസ് പരിശോധന തുടങ്ങി. വ്യാപാര സ്ഥാപനങ്ങളിലും മറ്റും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകി. ഡിവൈ.എസ്.പി ജയരാജ്, സി.ഐ. രാഹുൽ രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.