പറവൂർ : പെരുവാരം മഹാദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്ന കാഴ്ചശ്രീബലിക്ക് ഈരാറ്റുപേട്ട അയ്യപ്പൻ ദേവന്റെ തിടമ്പേറ്റും. രാവിലെ എട്ടിന് ശ്രീബലിയും വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലിയുമുണ്ട്. മേജർസെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചയാണ് ആറാട്ട് ഉത്സവം. വെള്ളിയാഴ്ച മൂന്നാനകളുടെ കാഴ്ചശ്രീബലി നടന്നു. വെടിക്കെട്ടും ഉണ്ടായി.