കൊച്ചി : വൈറ്റില പവർ ഹൗസ് ഭാഗത്തുനിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. വേളാങ്കണ്ണിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് മരട് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കുട്ടിയുടെ അടുത്ത ബന്ധുക്കൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്താൻ മരട്‌ പോലീസ് നിർദേശം നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് വേളാങ്കണ്ണിയിലെ ഒരു ഹോട്ടലിന് മുന്നിൽനിന്ന്‌ കുട്ടിയെ കണ്ടെത്തിയത്.