കടുങ്ങല്ലൂർ : കിഴക്കേ കടുങ്ങല്ലൂർ കടേപ്പിള്ളിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെംബർ സജിത അശോകൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.

നാസർ എടയാർ, അബ്ദുൾ സലാം, ടി.കെ. ജയൻ, സി.വി. ബെന്നി, പി.എ. അശോകൻ, കെ.ജെ. ഷാജി, ജനാർദനൻ നായർ, മോഹൻദാസ് എന്നിവർ സംസാരിച്ചു.