കൊച്ചി : വടുതലയിലുള്ള വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. ഞാറയ്ക്കൽ നടീത്തറ സോമരാജനെ (41) യാണ് എറണാകുളം നോർത്ത്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. മാലപൊട്ടിച്ച ആളെക്കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സോമരാജൻ അറസ്റ്റിലായത്.