കാലടി : കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കാലടി ക്യാറ്റ്സ് ക്ലബ്ബ് വിതരണം ചെയ്തു. പൾസ് ഓക്‌സിമീറ്റർ, ബി.പി. അപ്പാരറ്റസ്, പി.പി.ഇ. കിറ്റുകൾ, എൻ 95 മാസ്‌കുകൾ, സർജിക്കൽ മാസ്‌ക്, പഞ്ചായത്തിലെ 25 ആശാ വർക്കർമാർക്കുള്ള യൂണിഫോം ഗൗൺ എന്നിവയാണ് വിതരണം ചെയ്തത്. ക്ലബ്ബ് പ്രസിഡന്റ് കെ.ബി. സാബു നൽകിയ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ ഡോ. വി.വി. പുഷ്പ ഏറ്റുവാങ്ങി. ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്‌കുമാർ, പി.ആർ.ഒ. റാണി, വാർഡംഗം സിജു കല്ലുങ്ങ, ക്ലബ്ബ് സെക്രട്ടറി ടി.കെ. സാജൻ, പ്രോജക്ട് കൺവീനർ എം.കെ. കൃഷ്ണകുമാർ, ജെസ്റ്റോ പോൾ, വി.കെ. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മുഴുവൻ ദിവസവും കാലടി ടൗണിൽ ഭക്ഷണവിതരണം നടത്തിയിരുന്നു.

കോവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കാലടി പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ക്യാറ്റ്സ് ക്ലബ്ബ് സാനിറ്റൈസേഷൻ നടത്തിയിരുന്നു. ആദ്യ ഘട്ടത്തിലും ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനയ്ക്കും ആവശ്യമായ ഉപകരണങ്ങൾ ക്യാറ്റ്സ് ക്ലബ്ബ് നൽകിയിരുന്നു.