കോലഞ്ചേരി : വളയൻചിറങ്ങരയിൽ പട്ടി വട്ടംചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. വളയൻചിറങ്ങര മങ്ങാലിപ്പാറ ഷിയാസിന്റെ മകൻ എം.എസ്. അമർ സാഗർ (19) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. മരുന്നുവാങ്ങാൻ പോകുംവഴി റബ്ബർ പാർക്ക്-വളയൻചിറങ്ങര റോഡിൽ വിമ്മല ക്ഷേത്രത്തിനു സമീപം നായ റോഡിനുകുറുകെ ചാടി. റോഡിൽ വാഹനങ്ങളും ആളുകളും കുറവായതിനാൽ 15 മിനിറ്റോളം റോഡിൽ കിടന്നശേഷമാണ് യുവാവിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.

പ്ലസ് ടു പരീക്ഷയെഴുതി റിസൾട്ട്‌ കാത്തിരിക്കുകയായിരുന്നു അമർ. മാതാവ്‌: നദിയ. സഹോദരങ്ങൾ: അക്ബർ (െബംഗളൂരു), ജെസ്‌ന (എൻജിനീയർ എറണാകുളം), ഷെഫീന (നഴ്‌സ്, ലേക്‌ഷോർ ആശുപത്രി, എറണാകുളം). ഖബറടക്കം ഞായറാഴ്ച 12-ന് ഐരാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.