ചേരാനല്ലൂർ : ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് കൂവപ്പടി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് -ഐ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു.

ഡി.സി.സി. മെമ്പർ പി.വൈ. പൗലോസ്, പ്രിൻസ് ആലുക്ക, കോടനാട് മണ്ഡലം സെക്രട്ടറിമാരായ സിജി പോൾ, ജോസ് മാണിക്യത്താൻ, കോൺഗ്രസ് പ്രവർത്തകരായ ജോബി സേവ്യർ, സജി പോൾ, ഫ്രാൻസിസ് ആറ്റുപുറം എന്നിവർ നേതൃത്വം നൽകി.