കൊച്ചി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നിർത്തിെവച്ച ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ആദ്യ ദിനത്തിൽ യാത്രക്കാർ വളരെ കുറവായിരുന്നു.

എറണാകുളത്ത് സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളിലെത്തിയത് വളരെ കുറച്ചു യാത്രക്കാർ മാത്രമാണ്. യാത്രക്കാർക്കായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് കർശന പരിശോധനയും റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്നുണ്ട്.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം കണ്ണൂർ-ഇന്റർസിറ്റി, കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ്, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റി ഉൾപ്പെടെ 17 ട്രെയിനുകളാണ് ബുധനാഴ്ച സർവീസ് ആരംഭിച്ചത്.

ദീർഘദൂര ട്രെയിനുകളിൽ അതിഥി തൊഴിലാളികൾ യാത്രക്കാരായുണ്ട്.

ഗുരുവായൂർ-പുനലൂർ-ഗുരുവായൂർ എക്സ്പ്രസിലും മെമു സർവീസിലും അൺ റിസർവ്ഡ് ടിക്കറ്റ് കിട്ടും. മറ്റു ട്രെയിനുകളിൽ യാത്രയ്ക്ക് മുൻകൂർ റിസർവേഷൻ വേണം.