തുറവൂർ : പറയകാട് നാലുകുളങ്ങര ദേവീക്ഷേത്രത്തിൽ മോഷണം. ആനക്കൊട്ടിലിലെ കാണിക്കവഞ്ചിയും ഉത്സവ ഫണ്ട് ഓഫീസും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തർക്കു പ്രവേശനമില്ല. ചൊവാഴ്ച ഉച്ചയ്ക്ക് ക്ഷേത്ര ജീവനക്കാരനെത്തിയപ്പോഴാണു കാണിക്കവഞ്ചി തുറന്നുകിടക്കുന്നതു കണ്ടത്. തുടർന്നു ഭാരവാഹികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴാണ് ഉത്സവ ഓഫീസും കുത്തിത്തുറന്നതായി കാണുന്നത്.

പണം നഷ്ടമായിട്ടുണ്ടെങ്കിലും എത്രയെന്ന് കണക്കാക്കാനാകില്ല. കുത്തിയതോട് പോലീസെത്തി പരിശോധന നടത്തി.