കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല കമ്മിറ്റി ടി.ജെ. വിനോദ് എം.എൽ.എ.യ്ക്ക് നിവേദനം നൽകി. സംസ്ഥാനത്തെ ചെറുകിട വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ശ്രദ്ധക്ഷണിക്കൽ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം മേഖല കമ്മിറ്റി നിവേദനം നൽകിയത്. ജില്ലാ വൈസ് പ്രസിഡന്റ് എം.സി. പോൾസൺ, മേഖല സെക്രട്ടറി സുരേഷ് ഗോപി, യൂത്ത് വിങ്‌ ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ജോസ്, യൂത്ത് വിങ് മേഖല വൈസ് പ്രസിഡന്റ്‌ കെ.സി. സുനീഷ്, മേഖല കമ്മിറ്റി അംഗം നൗഫൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണു നിവേദനം നൽകിയത്. വ്യാപാരികളുടെ ആവശ്യം ന്യായമാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ സഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ. അറിയിച്ചു.