പറവൂർ : സ്വാതന്ത്യ സമര സേനാനിയും മുതിർന്ന സി.പി.ഐ. നേതാവുമായിരുന്ന കെ.സി. പ്രഭാകരന്റെ രണ്ടാം ചരമ വാർഷിക ദിനാചരണം 18-ന് നടക്കും.

രാവിലെ ഒമ്പതിന് ഘണ്ടാകർണൻവെളിയിലുള്ള കെ.സി.യുടെ വസതിയിൽ മുതിർന്ന നേതാവ് എ.കെ. ശിവശങ്കരൻ പതാക ഉയർത്തും. തുടർന്ന് സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും.

വൈകീട്ട് അഞ്ചിന് കൈതാരം ഘണ്ടാകർണൻവെളിയിൽ പൊതുസമ്മേളനവും അനുസ്മരണവും സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യും. പി.എൻ. സന്തോഷ് അധ്യക്ഷത വഹിക്കും.