വൈപ്പിൻ : കെ.പി.എം.എസ്. വൈപ്പിൻ യൂണിയൻ ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആചരിച്ചു. ഞാറയ്ക്കൽ ആശുപത്രിപ്പടി കവലയിൽ നടന്ന ചടങ്ങ് സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രമ പ്രതാപൻ അധ്യക്ഷനായി. എൻ.കെ. ചന്ദ്രൻ, എം.കെ. രമേഷ് തുടങ്ങിയവർ സംസാരിച്ചു.