ചെറായി : വീടുകളിൽ വെള്ളംകയറിയതിനെത്തുടർന്ന് എടവനക്കാട് നാലും കുഴുപ്പിള്ളിയിൽ ഒന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ അറിയിച്ചു. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ആളുകൾ വരാൻ മടിക്കുകയാണെന്ന് പഞ്ചായത്തംഗങ്ങൾ പറയുന്നു.

എടവനക്കാട് കോവിഡ് ബാധിതരായി വീട്ടിൽ കഴിയുന്നവരെ എച്ച്‌.ഐ.എച്ച്. എസിലുള്ള ഡി.സി.സി.യിലേക്കാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. എടവനക്കാട് ത്താമസമില്ലാത്ത വീടുകളിലേക്കും ദുരിതബാധിതരെ മാറ്റിയിട്ടുണ്ട്.