കൊച്ചി: സർക്കാർ ജില്ല ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ‘ആയുഷ്മാൻഭവ’ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന യോഗാ വാരാചരണം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ലീനാറാണി മുഖ്യ പ്രഭാഷണം നടത്തി. 21-വരെ ഓൺലൈനിലൂടെ യോഗാ ക്ലാസുകൾ നൽകും.