ഏലൂർ: ഏലൂർ നഗരസഭ ഏഴാം വാർഡിലെ മുഴുവൻ ആളുകൾക്കും ഹോമിയോ മരുന്ന് നൽകുന്ന പരിപാടി ഏലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ട്രഷറർ എ.ബി. ജയരാജിന് നൽകി ഡോ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. സേതു അധ്യക്ഷനായി.

ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.കെ. കൈലാസൻ, ടി.കെ. ഉണ്ണികൃഷ്ണൻ, ഷാജി, രതീഷ്, രാജഗോപാൽ, ഇ. ജയദേവൻ, ശോഭന ബാലകൃഷ്ണൻ, ശ്രീലത ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

വാക്സിനേഷന്‌ മുൻഗണന വേണം

കളമശ്ശേരി: കോവിഡ് വാക്സിനേഷനിൽ സർവകലാശാലാ ജീവനക്കാർക്ക്‌ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട്‌ സർവകലാശാലാ ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഹരിലാൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി സർവകലാശാലാ ജീവനക്കാരും അധ്യാപകരും വിദ്യാർഥികളും ഉൾെപ്പടെയുള്ള നിരവധി പേരുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ട്‌. ഈ സാഹചര്യത്തിൽ മുൻഗണനാ പട്ടികയിൽ സംസ്ഥാനത്തെ എല്ലാ സർവകലാശാലാ ജീവനക്കാരെയും കൂടി ഉൾപ്പെടുത്തണം.